ഇടവകയില്‍ സേവനം ചെയ്‌ത വൈദീകര്‍
റവ. ഫാ. ഇഗ്നേഷ്യസ് ചുങ്കത്ത്
റവ. ഫാ. റെജിനാള്‍ഡ് സി.എം.ഐ.
റവ. ഫാ. ചാക്കോ ഇടയാല്‍
റവ. ഫാ. റാഫേല്‍ മാളിയമ്മാവ്
റവ. ഫാ. ജെയ്‌ക്കബ്ബ് തച്ചറാട്ടില്‍
റവ. ഫാ. ജോര്‍ജ്ജ് എടക്കളത്തൂര്‍
റവ. ഫാ. ആന്റോ എടക്കളത്തൂര്‍
റവ. ഫാ. ജോസ് പുന്നോലിപറമ്പില്‍
റവ. ഫാ. ആന്റണി ചിറ്റിലപ്പിള്ളി
റവ. ഫാ. സെബാസ്റ്റ്യന്‍ കൊള്ളന്നൂര്‍
റവ. ഫാ. ജോസഫ് അറാശ്ശേരി
റവ. ഫാ. ഡേവീസ് ചിറയത്ത്
റവ. ഫാ. പോള്‍സണ്‍ തട്ടില്‍
റവ. ഫാ. ജെയ്‌സണ്‍ തെക്കുംപുറം
റവ. ഫാ. ലാസര്‍ താണിക്കല്‍
റവ. ഫാ. റെന്നി മുണ്ടന്‍ കുരിയന്‍
റവ. ഫാ. ബിജു പാണേങ്ങാടന്‍
റവ. ഫാ. പീറ്റര്‍ മണിമലകണ്ടം
റവ. ഫാ. ജോസഫ് വൈക്കാടന്‍
റവ. ഫാ. ബെന്നി കിടങ്ങന്‍
റവ.ഫാ.ഫ്രാൻസിസ് വാഴപ്പിള്ളി
റവ.ഫാ.Thomas Choondal
ഇടവകയില്‍നിന്നുള്ള വൈദീകര്‍
റവ. ഫാ. മാത്യു തടത്തിക്കുഴി (Late)
റവ. ഫാ. ജോസ് അറങ്ങാശ്ശേരി
റവ. ഫാ. തോമസ് മാരിപ്പുറത്ത്
റവ. ഫാ. ജോണ്‍ അയ്യങ്കാന
റവ. ഫാ. ജോസഫ് അരിക്കാട്ട്
റവ. ഫാ. പൗലോസ് ചാലക്കല്‍
റവ. ഫാ. ജിയോ എടക്കളത്തൂര്‍
ഇടവകയില്‍നിന്നുള്ള സമര്‍പ്പിതര്‍
Srl No. | പേരുകള്‍ | Srl No. | പേരുകള്‍ |
---|---|---|---|
1 | റവ. ഫാ. മാത്യു തടത്തിക്കുഴി (Late) | 2 | റവ. ഫാ. ജോസ് അറങ്ങാശ്ശേരി |
3 | റവ. ഫാ. തോമസ് മാരിപ്പുറത്ത് | 4 | റവ. ഫാ. ജോണ്‍ അയ്യങ്കാന |
5 | റവ. ഫാ. ജോസഫ് അരിക്കാട്ട് | 6 | റവ. ഫാ. പൗലോസ് ചാലക്കല്‍ |
7 | റവ. ഫാ. ജിയോ എടക്കളത്തൂര്‍ | 8 | റവ. സി. ശീതള്‍ എം.എസ്.ജെ. |
9 | റവ. സി. അനീഷ | 10 | റവ. സി. റെജീസ് മാത്യു |
11 | റവ. സി. തിയോഫില്‍ എം.സി. | 12 | റവ. സി. ജോര്‍ജ്ജീന |
13 | റവ. സി. പ്രീമിയ | 14 | റവ. സി. ലീമ |
15 | റവ. സി. ജെസ്‌മിന്‍ | 16 | റവ. സി. റോസ് പോള്‍ |
17 | റവ. സി. സുപ്രിയ | 18 | റവ. സി. സോമി |
19 | റവ. സി. സില്‍വി ജോസഫ് | 20 | റവ. സി. ആന്‍സി |
21 | റവ. സി. ജഫ്‌ന | 22 | റവ. സി. ട്രിഫോണിയ |
23 | റവ. സി. അന്നംകുട്ടി | 24 | റവ. സി. റെനി ടോംസ് |
25 | റവ. സി. നിവേദിത | 26 | റവ. സി. സോന രമിയ |
27 | റവ. സി. ആല്‍ബിന്‍ ജോര്‍ജ്ജ് | 28 | റവ. സി. ജോസ്‌മി |
29 | റവ. സി. മേരീസ് മാര്‍ഗരറ്റ് | 30 | റവ. സി. ആലീസ് |
31 | റവ. സി. മേരി ജോണ്‍ | 32 | റവ. സി. സുനിത |
33 | റവ. സി. ജോളി ജോര്‍ജ്ജ് | 34 | റവ. സി. ലിസ്സിന്‍ |
35 | റവ. സി. റീന്‍ കെരേസ് | 36 | റവ. സി. അജില |
37 | റവ. സി. ലൂസിജോസഫ് | 38 | റവ. സി. ജെസിന്‍ |
39 | റവ. സി. ത്രേസ്യാമ്മ | 40 | റവ. സി. പ്രിയ |
41 | റവ. സി. ഷാരോണ്‍ |
ഇടവക ചരിത്രം
കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശൂര്‍ പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ വടക്ക് മാറി തൃശ്ശൂര്‍ കുണ്ടുകാട് റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശത്താണ് പൊങ്ങണംകാട് ഇടവക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയപുരം (ചേറൂര്‍) ഇടവകയുടെ ഒരുഭാഗമായിരുന്നു ഈ ഇടവക.
1959-ല്‍ പൊങ്ങണംകാട് സെന്ററില്‍ 1 ഏക്കര്‍ കശുമാവിന്‍തോപ്പ് പള്ളി പണിയുവാനായി വാങ്ങിച്ച്, 1961 ല്‍ മോണ്‍ ജോസഫ് കടമ്പാട്ടുപറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളി പണി ആരംഭിച്ചു. 1962 സെപ്‌തംബര്‍ 9-ാം തിയ്യതി പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള പൊങ്ങണംകാട് ഇടവക ആശീര്‍വദിക്കപ്പെട്ടു. 1969 വരെ വിജയപുരം ഇടവകയില്‍ നിന്നുള്ള ബഹു അച്ചന്‍മാരാണ് ഇടവകയെ നയിച്ചിരുന്നത്. 1969ല്‍ ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് ചുങ്കത്ത് അച്ചനാണ് ഈ ഇടവകയുടെ സ്ഥിരവികാരിയായി ചാര്‍ജ്ജ് എടുത്തത്. ബഹുമാനപ്പെട്ട റെജിനാള്‍ഡ് സി.എം.ഐ. അച്ചന്റെ കാലത്താണ് പള്ളിയുടെ മുന്‍ മതില്‍ കെട്ടിയതും പള്ളി പുതിയ കപ്പേള പണികഴിപ്പിച്ചതും.
ബഹുമാനപ്പെട്ട റാഫേല്‍ മാളിയമ്മാവ് അച്ചന്റെ കാലത്താണ് പള്ളിയുടെ തെക്കുഭാഗത്തുള്ള മുറ്റത്ത് പള്ളിയുടെ മേല്‍ക്കൂരയ്‌ക്ക് മുകളില്‍ മണിമാളിക പടുത്തുയര്‍ത്തി മണി സ്ഥാപിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് പള്ളിയുടെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സും പണിതീര്‍ത്തത്. രണ്ട് നിലകളിലായി പണി തീര്‍ത്ത ഷോപ്പിങ്ങ് സെന്ററും മുകളിലത്തെ നിലകളില്‍ വേദപാഠ ക്ലാസ്സുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നു.
1986 ജനുവരി മുതല്‍ 1987 ജനുവരി വരെ ഇടവകയുടെ രജതജുബിലി ആഘോഷങ്ങള്‍ വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ബഹുമാനപ്പെട്ട ആന്റണി ചിറ്റിലപ്പിള്ളി അച്ചന്റെ കാലത്താണ് ഇന്നുകാണുന്ന ഈ ദേവാലയം പണികഴിപ്പിച്ചത്. 1995 ല്‍ അഭിവന്ദ്യ മാര്‍. ജോസഫ് കുണ്ടുകുളം പിതാവാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചത്. പിന്നീട് വന്ന ബഹു. ഡേവീസ് ചിറയത്ത് അച്ചനാണ് പള്ളിയുടെ പാരിഷ് ഹാള്‍ പണികഴിപ്പിച്ചതും മുന്‍വശത്തെ മതില്‍ മോടിപിടിപ്പിച്ചതും. തുടര്‍ന്ന് വന്ന ബഹു. പോള്‍സണ്‍ തട്ടില്‍ അച്ചനാണ് ദേവാലയത്തിലെ അള്‍ത്താരയും മദ്‌ബഹയും പുതുക്കി പണികഴിപ്പിച്ചതും പള്ളിയുടെ സീലിംഗ് മനോഹരമാക്കി പൂര്‍ത്തീകരിച്ചതും.
ബഹുമാനപ്പെട്ട ലാസര്‍ താണിക്കല്‍ അച്ചന്റെ കാലത്താണ് ഇടവകയില്‍ അല്‍ഫോണ്‍സാമ്മയുടെ രൂപം പ്രതിഷ്‌ഠിച്ചതും തിങ്കളാഴ്‌ച ദിവസങ്ങളില്‍ നൊവേന ആരംഭിച്ചതും പിന്നീട് വന്ന ബഹു. ബിജു പാണേങ്ങാടന്‍ അച്ചനാണ് നമ്മുടെ പള്ളിയില്‍ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്.
ബഹുമാനപ്പെട്ട ജോസഫ് വൈക്കാടനച്ചന്റെ കാലത്ത് സെമിത്തേരി, കപ്പേള പുനരുദ്ധരിച്ചു. ഇടവകയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ബഹുമാനപ്പെട്ട ബെന്നി കിടങ്ങനച്ചന്റെ കാലത്താണ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ സ്‌തുതിക്കായി രണ്ടാം ശനിയാഴ്‌ച ആചരണം ആരംഭിച്ചു. വിശുദ്ധഅന്തോണീസിന്റേയും ഉണ്ണിമിശിഹായുടേയും തിരുന്നാളുകള്‍ ആരംഭിക്കുകയും എല്ലാ ചൊവ്വാഴ്‌ചകളില്‍ വി. അന്തോണീസിന്റെ നൊവേനയും ഞായറാഴ്‌ചകളില്‍ ഉണ്ണീശോയുടെലദീഞ്ഞും നൊവേനയും ആരംഭിച്ചു. വൈദികമന്ദിരത്തിന്റേയും പാരീഷ്‌ഹാളിന്റേയും ശിലാസ്ഥാപനം നടത്തുകയും വൈദികമന്ദിരത്തിന്റെ നീര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. കുടുംബകൂട്ടായ്‌മകളുടെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി ഇടവകയിലെ 16 കുടുംബകൂട്ടായ്‌മകളെ വിഭജിച്ച് 25 കുടുംബകൂട്ടായ്‌മകളാക്കി. നോമ്പുകാലവിഹിതത്തില്‍ നിന്ന് ലഭിച്ച തുക കൊണ്ട് മില്ലേനിയം ഹാളിന്റേയുംഷോപ്പിങ്ങ് കോംപ്ലക്‌സിന്റേയും മുകളില്‍ ട്രസ്സ് മേഞ്ഞു. പള്ളിയുടെ മുന്‍ വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പാര്‍ക്കിംങ്ങ് ഏരിയ സജ്ജമാക്കി. ഇടവകയിലെ കുടുംബങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. മരിയന്‍ വോയ്‌സ് പ്രതിമാസപംക്തിയാക്കി. സി.എല്‍.സി. യുടേയും മതബോധനത്തിന്റേയും സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രഭാതത്തില്‍ ആത്മീയചിന്ത ഉണര്‍ത്തുന്ന ഗാനങ്ങളുടെ ഉച്ചഭാഷിണി ആരംഭിച്ചു. ഞായറാഴ്‌ചകളില്‍ ഉച്ചതിരിഞ്ഞ് 5.30 ന് വിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചു. അതിമനോഹരമായ ഇടവക ഡയറക്ടറി പ്രസിദ്ധീകരിച്ചു.
എല്ലാ തിങ്കളാഴ്‌ചകളിലും വി. അല്‍ഫോണ്‍സാമ്മയുടെ നൊവേനയുംലദീഞ്ഞും വി.കുര്‍ബ്ബാനയും നടത്തിവരുന്നു.ശനിയാഴ്‌ച വൈകീട്ട് 5.00ന് ഇടവക മദ്ധ്യസ്ഥയുടെ നൊവേന, ലദീഞ്ഞ്, വി. കുര്‍ബ്ബാനയോടുകൂടി നടത്തുന്നു.
സെന്റ് വിന്‍സെന്റ് ഡി പോള്‍, കെ.സി.വൈ.എം., സി.എല്‍.സി., ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ, തിരുബാലസഖ്യം, ഗായകസംഘം, അള്‍ത്താരസംഘം, പ്രാര്‍ത്ഥന ഗ്രൂപ്പ് എന്നീ ഭക്ത സംഘടനകളും ഇടവകയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.